
ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടായിരത്തിലധികം ലിറിക്ക ഗുളികകള്‍ പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടായിരത്തിലധികം ലിറിക്ക ഗുളികകള്‍ അധികൃതര്‍ പിടികൂടി. എയര്‍ കാര്‍ഗോ കസ്റ്റംസിലെയും പ്രൈവറ്റ് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷനിലെയും തപാല്‍ ചരക്ക് കസ്റ്റംസ് വകുപ്പാണ് നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തത്.
മൊത്തത്തില്‍ 2,352 ഗുളികകള്‍ പൊള്ളയായ മരത്തില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് പ്രസ്താവനയില്‍ പറഞ്ഞു.
പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയും നിരോധിതവസ്തുക്കള്‍ അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു.