Breaking News

ഖത്തറില്‍ നിന്ന് വാരാന്ത്യങ്ങളില്‍ സൗദി സന്ദര്‍ശകര്‍ ഗണ്യമായി വര്‍ദ്ധിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള തീര്‍ഥാടകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. സൗദി വിസ നടപടികള്‍ ലഘൂകരിച്ചതും യാത്രാ സൗകര്യങ്ങളുടെ ലഭ്യതയമാണ് കാരണം. വരും മാസങ്ങളില്‍ തീര്‍ഥാടകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകുമെന്നാണഅ പ്രതീക്ഷിക്കപ്പെടുന്നത്.

താമസക്കാരും തീര്‍ഥാടകരും ജിസിസി നിവാസികള്‍ക്ക് അനുകൂലമായ യാത്രാ പാത പ്രയോജനപ്പെടുത്തുന്നതിനാല്‍ രാജ്യത്തുടനീളമുള്ള നിരവധി ട്രാവല്‍ ഏജന്‍സികള്‍ അവരുടെ സേവനങ്ങള്‍ക്ക് വലിയ പിന്തുണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയിലേക്കുള്ള യാത്ര വേഗത്തിലും എളുപ്പത്തിലും കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതാക്കിയതാണ് ഈ രംഗത്ത് ഏറ്റവും പ്രധാന നടപടി. ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി നിവാസികള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഇ-വിസയ്ക്ക് അപേക്ഷിക്കാന്‍ പുതിയ നിയന്ത്രണങ്ങള്‍ അനുവദിക്കുന്നു.

സ്വന്തം വാഹനത്തിലും വിമാന മാര്‍ഗവും നിരവധി പേര്‍ ഖത്തറില്‍ നിന്നും സൗദി സന്ദര്‍ശിക്കുന്നുണ്ട്. സൗദിയുടെ ബജറ്റ് എയര്‍ലൈനായ ഫ്്‌ളൈ നാസ് സര്‍വീസ് ആരംഭിച്ചതോടെ വിമാന യാത്ര ചിലവ് കുറഞ്ഞതായി

Related Articles

Back to top button
error: Content is protected !!