ഖത്തര്‍ കെ എം സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹ സംഗമം ഹയ്യാക് 2023 ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹയ്യാക് 2023 സൗഹൃദ സംഗമം ശ്രദ്ധേയമായി. കെഎംസിസിയുടെ മുതിര്‍ന്ന നേതാവ് ഡോ. എംപി ഷാഫി ഹാജി സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ കാരുടെ പ്രവര്‍ത്തന മികവും സംഘടനാശക്തിയും എന്നും മറ്റു പഞ്ചായത്ത് കമ്മിറ്റികള്‍ക്കും സംഘടനകള്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണെന്ന് ഷാഫി ഹാജി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
മുഖ്യപ്രഭാഷണം നടത്തിയ മണ്ഡലം കെഎംസിസി പ്രസിഡന്റ് ഹാരിസ് എരിയല്‍ ത്യാഗ്യോജ്ജ്വല മുന്നേറ്റങ്ങള്‍ക്ക് പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച മുന്‍കാല നേതാക്കന്മാരുടെ പ്രവര്‍ത്തനങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പഞ്ചായത്ത് കെഎംസിസി നടത്തിക്കൊണ്ടിരിക്കുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു പ്രശംസിക്കുകയും ചെയ്തു.
ജാവിദ് ഹുദവിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ സ്‌നേഹ സംഗമത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ കെഎംസിസി പ്രസിഡണ്ട് അന്‍വര്‍ കടവത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹിമാന്‍ എരിയാല്‍ സ്‌നേഹ സംഗമത്തിലേക് പ്രവര്‍ത്തകരെ സ്വാഗതം ചെയ്തു.
സംഘടനാ തലത്തില്‍ വിവിധ പദ്ധതികളില്‍ മികവ് കാട്ടിയ അംഗങ്ങളെ സ്‌നേഹോപഹാരങ്ങള്‍ നല്‍കി ആദരിച്ചു,
സ്‌നേഹ സുരക്ഷാ പദ്ധതി യുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന് റഹീംപുത്തൂര്‍, കെഎംസിസിയുടെ വൈജ്ഞാനിക പദ്ധതിയായ ഇസ്തിഖാമയുടെ പ്രവര്‍ത്തന മികവിന്
അഷ്‌റഫ് മഠത്തില്‍,ഖത്തര്‍ വേള്‍ഡ് കപ്പില്‍ വളണ്ടിയര്‍മാരായി സേവനമനുഷ്ഠിച്ച സലാം, ഇഖ്ബാല്‍, സ്‌നേഹ സുരക്ഷാ പദ്ധതിയില്‍ സീറോ ബാലന്‍സ് ആയതില്‍ അഭിനന്ദിക്കാന്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജലീല്‍ കോട്ടക്കുന്ന്, ആബിദ് കുന്നില്‍ മാഹിന്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെഎംസിസി യില്‍ നിന്നും കാസര്‍ഗോഡ് നിയോജകമണ്ഡലം കെഎംസിസിയുടെ ഭാരവാഹിത്വത്തില്‍ അംഗങ്ങളായി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെഎംസിസിയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ജാഫര്‍ കല്ലങ്കടി ഹാരിസ് ഏരിയാല്‍, സ്‌നേഹ സംഗമത്തില്‍ നടത്തിയ ഇസ്ലാമിക് ക്വിസ്സില്‍ വിജയിച്ച ജാസു കമ്പാര്‍ സിദ്ധീഖ്,ഫിഫ വേള്‍ഡ് കപ്പ് പ്രവചന മത്സരത്തില്‍ വിജയിച്ച ഷൗക്കത്ത് തുടങ്ങിയവര്‍ക്കുള്ള സ്‌നേഹോപഹാരങ്ങള്‍ സംഗമത്തില്‍ വെച്ച് വിവിധ നേതാക്കള്‍ വിതരണം ചെയ്തു.
മൊഗ്രാല്‍ പുത്തൂര്‍ കാര്‍ക്ക് നവ്യാനുഭവം സമ്മാനിച്ചു ,റസാക്ക് , സിദ്ദീഖ്, ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ കൈകോട്ട് പാട്ടോടെ,
പിരിഞ്ഞ യോഗത്തില്‍ അഷ്‌റഫ് മഠത്തില്‍ നന്ദി പറഞ്ഞു.