
IM SpecialUncategorized
മനോഗതം
പ്രവാസി ബന്ധു ഡോ. എസ്. അഹ്‌മദ്
ഞാനറിയാതെ എഴുതുന്നു
എന്‍ വിരല്‍ തുമ്പില്‍ നിന്നും അടര്‍ന്നു വീണൊരു പൊന്‍ മണി
മുത്തായി മാറിയോ
നിന്‍ ജീവിത വിഹായസ്സിലൊരു
വികാര സംക്രമം
കാലം എനിക്കായി നല്‍കിയ
സാന്ദ്രമായ വൈകാരികതയോ
കരുതി വച്ചൊരു സ്‌നേഹ പൗര്‍ണ്ണമിയോ
നറുതേന്‍ നല്‍കും
ചിത്രശലഭമോ
ആരെന്നറിയുന്നോ
അനുഭവഭേദ്യമാം
മനസിലെ വിരുന്നുകാരന്‍.
ആഴി തന്‍ തിരമാല
ആശ്ലേഷിക്കുമെങ്കിലും
തീരം രൂചിച്ചറിയുന്ന
തീവ്രമായ ഭാവ ഭേദങ്ങള്‍
അറിയുമോ
മനസാന്തരങ്ങളില്‍
ചേക്കേറുന്ന ചേതനകള്‍
നമുക്ക് സ്വന്തമാക്കാം.
കഴിയുന്നത്ര നിമിഷാര്‍ദ്ധങ്ങളിലൂടെ
വലയം പ്രാപിക്കുമെങ്കില്‍
എത്രയോ മഹോന്നതം
മഹത്വരം
ഈ പ്രപഞ്ചത്തിലെ
നിസ്തുല സ്‌നേഹം