ഫാന്‍സ്, ഓര്‍ഗനൈസര്‍ എന്നിവര്‍ക്കുള്ള ഹയ്യാ കാര്‍ഡിന്റെ കാലാവധി 2024 ജനുവരി 24 വരെ നീട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫാന്‍സ്, ഓര്‍ഗനൈസര്‍ എന്നിവര്‍ക്കുള്ള ഹയ്യാ കാര്‍ഡിന്റെ കാലാവധി 2024 ജനുവരി 24 വരെ നീട്ടി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
ഇന്നു മുതല്‍ ഹയ്യാ കാര്‍ഡില്‍ സൗജന്യമായി ഖത്തറിലേക്ക് പ്രവേശിക്കാം. എത്ര പ്രാവശ്യം വേണമെങ്കിലും പ്രവേശിക്കാമെന്നതും കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹയ്യാ പോര്‍ട്ടലിലെ പ്രത്യേക താമസ സൗകര്യം പ്രയോജനപ്പെടുത്താമെന്നതും ശ്രദ്ധേയമാണ് .
1- സ്ഥിരീകരിച്ച ഹോട്ടൽ റിസർവേഷൻ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കൊപ്പമോ ഉള്ള താമസ സൗകര്യത്തിനുള്ള തെളിവ് ഹയ്യ പോർട്ടലിലൂടെ നൽകിയിരിക്കണം.
2- ഖത്തറിലെത്തുമ്പോൾ പാസ്‌പോർട്ടിൽ മൂന്ന് മാസത്തിൽ കുറയാത്ത സാധുത ഉണ്ടായിരിക്കണം.
3- ഖത്തറിൽ താമസിക്കുന്ന കാലയളവിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം.യാത്രക്ക് മുമ്പ് ഇത് ഉറപ്പുവരുത്തേണ്ടതാണ്.
4- തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ്.
‘ഹയ്യ വിത്ത് മി’ ഹയ്യ കാർഡ് ഉടമകൾക്ക് മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വരെ ഖത്തറിലേക്ക് കൊണ്ടുവരാൻ കഴിയും.2024 ജനുവരി 24 വരെയുള്ള കാലയളവിൽ നിരവധി തവണ രാജ്യം സന്ദർശിക്കാനുള്ള മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് ആണ് അനുവദിക്കുക.വിമാനത്താവളത്തിലോ മറ്റു പ്രവേശന മാർഗങ്ങളിലോ സന്ദർശകർക്ക് ഇ-ഗേറ്റ് വഴി പുറത്തുകടക്കാനാവും.സന്ദർശകരിൽ നിരക്കൊന്നും ഈടാക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഇത് സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്സ് റിലീസ് ചുവടെ