Breaking NewsUncategorized

തൊഴില്‍ രംഗത്തെ ചൂടുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ. തൊഴില്‍ രംഗത്തെ ചൂടുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സ്‌മൈഖ് അല്‍ മറിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനം ‘പ്രാക്ടീസുകളുടെ നടപ്പാക്കല്‍, അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍’ എന്ന പ്രമേയമാണ് ചര്‍ച്ച ചെയ്യുന്നത്.

ജോലിസ്ഥലത്തെ താപ സമ്മര്‍ദ്ദത്തിന്റെ പ്രത്യാഘാതങ്ങളെ കേന്ദ്രീകരിച്ചുള്ള കോണ്‍ഫറന്‍സ്, തൊഴില്‍ അന്തരീക്ഷത്തില്‍ താപ സമ്മര്‍ദ്ദത്തിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുന്ന പുരോഗമന സമീപനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ഏറ്റവും പുതിയ നടപടികള്‍, വെല്ലുവിളികള്‍, അവസരങ്ങള്‍ എന്നിവ സമ്മേളനം വിശകലന വിധേയമാക്കുകയും ഈ പ്രശ്‌നം അഭിസംബോധന ചെയ്യുന്നതില്‍ ആഗോളവും പ്രാദേശികവുമായ പ്രവണതകള്‍ വിലയിരുത്തുകയും ചെയ്യും.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ നിന്നും അക്കാദമിക് വിദഗ്ധരില്‍ നിന്നും തൊഴില്‍പരമായ ചൂട് സമ്മര്‍ദ്ദം തടയുന്നതിനുള്ള തന്ത്രങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ ഒരു കൂട്ടം അന്താരാഷ്ട്ര, പ്രാദേശിക വിദഗ്ധര്‍ക്ക് പുറമേ, അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഗവണ്‍മെന്റുകളുടെയും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രതിനിധികള്‍ , യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, സിംഗപ്പൂര്‍, മെക്‌സിക്കോ, ഗ്രീസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ പ്രധാന സര്‍വകലാശാലകളില്‍ നിന്നുള്ള വിദഗ്ധര്‍ തുടങ്ങി നിരവധി പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!