Breaking NewsUncategorized
ഖത്തര്‍ ജനസംഖ്യ 2022 ഡിസംബറില്‍ 2.91 ദശലക്ഷമായി ഉയര്‍ന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനസംഖ്യ 2022 ഡിസംബറില്‍ 2.91 ദശലക്ഷമായി ഉയര്‍ന്നതായി പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021 ഡിസംബറിലെ 2.68 ദശലക്ഷത്തില്‍ നിന്നാണ് ജനസംഖ്യ 2022 ഡിസംബറില്‍ 2.91 ദശലക്ഷമായി ഉയര്‍ന്നത്.
നിലവിലെ മൊത്തം ജനസംഖ്യയില്‍ 2.1 ദശലക്ഷം (72 ശതമാനം) പുരുഷന്മാരും 807,851 (28 ശതമാനം) സ്ത്രീകളുമാണ്. രാജ്യത്തെ 2.1 ദശലക്ഷം 25 നും 64 നും ഇടയില്‍ പ്രായമുള്ളവരാണ്. ഏകദേശം 400,000 പേര്‍ 15 വയസ്സിന് താഴെയുള്ളവരും 42,376 പേര്‍ 65 വയസ്സിന് മുകളിലുള്ളവരുമാണ്. 300,000-ത്തിലധികം പേര്‍ 15 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ്.
രാജ്യത്ത് ഡിസംബറില്‍ 2,376 ജനനവും 226 മരണവും നടന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.