IM SpecialUncategorized

മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂരിന്റെ ‘അനക്ക് എന്തിന്റെ കേടാ’ റിലീസിനൊരുങ്ങുന്നു


അമാനുല്ല വടക്കാങ്ങര

ബി.എം.സി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച്, മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമ അവസാനവട്ട മിനുക്കുപണികളില്‍. ചിത്രം ഉടന്‍ തിയറ്ററിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് സംവിധായകന്‍ അറിയിച്ചു. ശ്രദ്ധേയമായ നിരവധി ഫീച്ചറുകളിലൂടെ കേരളത്തിനകത്തും പുറത്തും ശക്തമായ സാന്നിധ്യമടയാളപ്പെടുത്തിയ ഷമീറിന്റെ കന്നിസിനിമയെ ഏറെ പ്രതീക്ഷയോടെയാണ് സഹൃദയലോകം കാത്തിരിക്കുന്നത്. വിനീതും നടന്‍ കൈലാഷും സിയാവുല്‍ ഹഖും ആലപിച്ച ഗാനങ്ങളാല്‍ ധന്യമായ പുതുമയിലെഴുതിയ സിനിമയാണ് ‘അനക്ക് എന്തിന്റെ കേടാ’

മലയാള സിനിമ ഇതുവരെ പരിചയിക്കാത്ത പ്രമേയത്തിന്റെ പുതുമയും ആകര്‍ഷകങ്ങളായ ഗാനങ്ങളും ചിത്രത്തെ ജനകീയമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മാതാവ് ഫ്രാന്‍സിസ് കൈതാരത്തും വ്യക്തമാക്കുന്നു. മുന്‍നിരയിലുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായിട്ടുണ്ട് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. വിനീത് ശ്രീനിവാസനാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ജയന്‍ വിസ്ഗമയയാണ് പോസ്റ്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്. വിത്യസ്തമായ ഡിസൈനിങാണ് പോസ്റ്ററിന്റെ സവിശേഷത. പോസ്റ്ററുകള്‍ പ്രമുഖ സംവിധായകരും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെ നവാഗത സംവിധായകനും ടീമും ഏറെ ആഹ്‌ളാദത്തിലാണ്.

പണ്ഡിറ്റ് രമേശ് നാരായന്‍ സംഗീത സംവിധാനം നിര്‍വഹിച്ച് വിനോദ് വൈശാഖി എഴുതിയ ഗാനം വിനീത് ശ്രീനിവാസന്‍ ആലപിച്ചിരിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നൗഫല്‍ അബ്ദുല്ലയാണ് എഡിറ്റര്‍. സ്‌പോട്ട് എഡിറ്റിങ് ഗോപികൃഷ്ണന്‍ നിര്‍വഹിച്ചിരിക്കുന്നു.

അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, സുധീര്‍ കരമന,സായ് കുമാര്‍, മധുപാല്‍, ബിന്ദുപണിക്കര്‍, വീണ, വിജയകുമാര്‍, കൈലാഷ്, ശിവജി ഗുരുവായൂര്‍, കലാഭവന്‍ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂര്‍, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധര്‍മ്മ, ജയാമേനോന്‍, പ്രകാശ് വടകര, അന്‍വര്‍ നിലമ്പൂര്‍, ഇഷിക പ്രദീപ്, പ്രീതി പ്രവീണ്‍, അജി സര്‍വാന്‍, ഡോ. പി.വി ചെറിയാന്‍, ഡോക്ടര്‍ ഷിഹാന്‍ അഹമ്മദ്, പ്രവീണ്‍ നമ്പ്യാര്‍, ഫ്രെഡി ജോര്‍ജ്, സന്തോഷ് ജോസ്. മേരി ജോസഫ്, മാസ്റ്റര്‍ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്‌നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്‌മാന്‍ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദര്‍, മുനീര്‍, ബാലാമണി, റഹ്‌മാന്‍ ഇലങ്കമണ്‍,കെ.ടി രാജ് കോഴിക്കോട്, തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ അനുറാമും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുത്രന്‍ ഗൗതം ലെനിനാണ് ഛായാഗ്രഹണം.അസോ. കാമറാമാന്‍മാര്‍:രാഗേഷ് രാമകൃഷ്ണന്‍, ശരത് വി ദേവ്.കാമറ അസി. മനാസ്, റൗഫ്, ബിപിന്‍.
സംഗീതം: പണ്ഡിറ്റ് രമേശ് നാരായണ്‍, നഫ്‌ല സജീദ്-യാസിര്‍ അഷറഫ്. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീര്‍ ഭരതന്നൂര്‍. ആലാപനം: വിനീത് ശ്രീനിവാസന്‍, സിയാവുല്‍ ഹഖ്, കൈലാഷ്, യാസിര്‍ അഷറഫ്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മകനും ശ്രദ്ധേയനായ സംഗീത സംവിധായകനുമായ ദീപാങ്കുരന്‍ കൈതപ്രമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചീഫ് അസോ.ഡയറക്ടര്‍: നവാസ് ആറ്റിങ്ങല്‍. അസോ. ഡയറക്ടര്‍: അഫ്‌നാസ്, അസി. ഡയറക്ടര്‍മാര്‍: എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ, അരുണ്‍ കൊടുങ്ങല്ലൂര്‍, അനേഷ് ബദരിനാഥ്, അഖില്‍ ഗോപു, നസീഫ് റഹ്‌മാന്‍, അജ്മീര്‍, ഫായിസ് എം.ഡി. എഡിറ്റര്‍: നൗഫല്‍ അബ്ദുല്ല. ആര്‍ട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം റസാഖ് താനൂര്‍. കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്: കല്ലാര്‍ അനില്‍, പ്രൊജക്ട്? കോര്‍ഡിനേറ്റര്‍: അസീം കോട്ടൂര്‍. പ്രൊജക്ട് ഡയറക്ടര്‍മാര്‍: ജയാമേനോന്‍, പ്രകാശ് വടകര. പ്രൊജക്ട് സപ്പോട്ടേഴ്‌സ്: പൗലോസ് തേപ്പാല, ലിസോന്‍ ഡിക്രൂസ്, അജി സര്‍വാന്‍, പ്രവീണ്‍ നമ്പ്യാര്‍, പി.വി ചെറിയാന്‍, പോള്‍ ജോസ്,
ലൊക്കേഷന്‍ മാനേജര്‍: കെ.വി. ജലീല്‍, ലൈന്‍ പ്രൊഡ്യൂസര്‍: ഫ്രെഡ്ഡി ജോര്‍ജ്, അന്‍വര്‍ നിലമ്പൂര്‍, മാത്തുക്കുട്ടി പറവാട്ടില്‍. പരസ്യകല: ജയന്‍ വിസ്മയ, പി.ആര്‍.ഒ: എ.എസ്. ദിനേശ്, എം.കെ ഷെജിന്‍. സ്റ്റണ്ട്: സലീം ബാവ,മനോജ് മഹാദേവന്‍. ശബ്ദലേഖനം: ജൂബി ഫിലിപ്പ്.സൗണ്ട് ഡിസൈന്‍ രാജേഷ് പി.എം. കളറിസ്റ്റ്: വിവേക് നായര്‍.
ക്രീയേറ്റീവ് സപ്പോര്‍ട്ട്: റഹീം ഭരതന്നൂര്‍, ഇ.പി. ഷെഫീഖ്, ജിന്‍സ് സ്‌കറിയ. സജീദ് സലാം.
ഖത്തറില്‍ മാധ്യമ പ്രവര്‍കനായിരുന്നു ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഷമീര്‍ ഭരതന്നൂര്‍ എന്നത് പ്രവാസ ലോകത്തെ ചിത്രത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

Related Articles

Back to top button
error: Content is protected !!