
ഖത്തര്‍, ഈജിപ്ത് വിദേശകാര്യ മന്ത്രാലയങ്ങളുടെ ആദ്യ രാഷ്ട്രീയ കണ്‍സള്‍ട്ടേഷന്‍ കമ്മിറ്റി യോഗം കെയ്റോയില്‍ നടന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള ആദ്യ രാഷ്ട്രീയ കണ്‍സള്‍ട്ടേഷന്‍ കമ്മിറ്റി യോഗം ഞായറാഴ്ച കെയ്റോയില്‍ നടന്നു.
യോഗത്തില്‍ ഖത്തറി പക്ഷത്തെ റീജിയണല്‍ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് സാലഹ് അല്‍ ഖുലൈഫി നയിച്ചു. അറബ് കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് വിദേശ കാര്യ മന്ത്രി അല മൂസ ഈജിപ്ഷ്യന്‍ ഭാഗത്തിന് നേതൃത്വം നല്‍കി.
കൂടിക്കാഴ്ചയില്‍, ഏറ്റവും പുതിയ അറബ്, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും പൊതുവായ താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് പലസ്തീന്‍ വിഷയങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.
അറബ് മേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് അഭിവൃദ്ധിയും വികസനവും കൈവരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്ചയില്‍ ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.