Breaking NewsUncategorized
അപകടകാരിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇന്ത്യന്‍ ഐഡ്രോപ്പ് ബ്രാന്‍ഡിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരമില്ല
അമാനുല്ല വടക്കാങ്ങര
ദോഹ.ഇന്ത്യയില്‍ ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന EzriCare Artificial Tears എന്ന ലൂബ്രിക്കേറ്റിംഗ് ഐഡ്രോപ്പ് ഖത്തറില്‍ രജിസ്റ്റര്‍ ചെയ്യുകയോ ലൈസന്‍സ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഐഡ്രോപ്പ് ബ്രാന്‍ഡ് ചില സ്ഥലങ്ങളില്‍ അന്ധതയ്ക്കും മരണത്തിനും കാരണമായതായി സാമൂഹ്യ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.