Breaking NewsUncategorized
ഖത്തറിലെയും യുഎഇയിലെയും നിയമലംഘനങ്ങളെ ബന്ധിപ്പിക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് ഇ-സംവിധാനം നടപ്പിലാക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെയും യുഎഇയിലെയും ഗതാഗത ലംഘനങ്ങള്‍ ബന്ധിപ്പിക്കുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു ഏകീകൃത ഇലക്ട്രോണിക് സംവിധാനം നടപ്പിലാക്കാന്‍ തുടങ്ങി.
ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും നിയമലംഘനങ്ങള്‍ ലിങ്ക് ചെയ്യുന്നതിനും ട്രാഫിക് ഡാറ്റയും വിവരങ്ങളും കൈമാറുന്നതിനും ഒരു ഏകീകൃത സംവിധാനം എന്ന ജിസിസി തലത്തിലുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായാണിത്.
ഖത്തറില്‍ നിന്നും യുഎഇയിലേക്കും യുഎഇയില്‍ നിന്ന് ഖത്തറിലേക്കും റോഡുമാര്‍ഗം യാത്ര ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു നടപടിയാണിത്.