ഡോം ഖത്തറിന്റെ നേട്ടം മലപ്പുറത്തിന്റെ കാല്‍പന്തുകളിയാവേശത്തിനുള്ള അംഗീകാരം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിന്റെ ഭാഗമായി സ്തുത്യര്‍ഹ സേവനം നടത്തിയതിന് മീഡിയാ വണ്‍ ഖത്തര്‍ ഏര്‍പ്പെടുത്തിയ സല്യൂട്ട് ദി ഹീറോസ് പുരസ്‌കാരം ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം) സ്വന്തമാക്കിയത് മലപ്പുറത്തിന്റെ കാല്‍പന്തുകളിയാവേശത്തിനുള്ള അംഗീകാരമാണെന്ന് വിലയിരുത്തപ്പെടുന്നു. കാല്‍പന്തുകളിയെ നെഞ്ചേറ്റുന്ന മലപ്പുറത്തുകാരുടൈ എല്ലാ വൈകാരിക ത്‌ലങ്ങളും ഉള്‍കൊണ്ടാണ് ഡോം ഖത്തര്‍ ഒരു വര്‍ഷം നീണ്ടുനിന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചത്.
മലപ്പുറം ജില്ലക്കാരായ പ്രവാസികളെ ഉള്‍കൊള്ളിച്ചു രാഷ്ട്രീയത്തിനും ജാതി മത ചിന്തകള്‍ക്കും അതീതമായി ഒരു പൊതുവേദി രൂപീകരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇത്രയും വലിയൊരു അംഗീകാരം ലഭിച്ചത് ഡോം ഖത്തറിന്റെ ഓരോ അംഗത്തിനും അഭിമാനിക്കാവുന്ന നേട്ടമാണ് .
ഇന്നലെ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡോം ഖത്തര്‍ പ്രസിഡന്റ് മഷ്ഹൂദ് വി.സി, ട്രഷറര്‍ കേശവ്ദാസ് നിലമ്പൂര്‍, വനിതാവിംഗ് കണ്‍വീനര്‍ സൗമ്യ പ്രദീപ് ആര്‍ട്‌സ് വിംഗ് കണ്‍വീനര്‍ ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റു വാങ്ങിയത്.
.