
Archived ArticlesBreaking News
ഇന്നു മുതല്‍ ഫെബ്രുവരി 18 ശനിയാഴ്ച രാത്രി വരെ ലുസൈല്‍ ബൊളിവാര്‍ഡ് കാല്‍നടയാത്രക്കാര്‍ക്ക് മാത്രം
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്നു മുതല്‍ 2023 ഫെബ്രുവരി 18 ശനിയാഴ്ച രാത്രി വരെ ലുസൈല്‍ ബൊളിവാര്‍ഡ് കാല്‍നടയാത്രക്കാര്‍ക്ക് മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ന് ഫെബ്രുവരി 14 ന് ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് 1.3 കിലോമീറ്റര്‍ അവന്യൂ അതിന്റെ പരിസരത്ത് നിരവധി പരിപാടികള്‍ സംഘടിപ്പിക്കും.ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, ടെന്നീസ്, വോളിബോള്‍ തുടങ്ങി വിവിധ ഗെയിമുകള്‍ ഉള്‍പ്പെടെ കുടുംബ സൗഹൃദ പ്രവര്‍ത്തനങ്ങള്‍ രാവിലെ മുതല്‍ ആരംഭിക്കും.