Archived Articles
ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ച് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. പന്ത്രണ്ടാമത് ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ച് ഖത്തര്‍ . സ്വദേശികളുടേയും വിദേശികളുടേയും നിറ സാന്നിധ്യത്തോടൊപ്പം ഭരണാധികാരികളുടെ സജീവ പങ്കാളിത്തം കായിക ദിനാഘോഷം സവിശേഷമാക്കി.
ആസ്പയര്‍ പാര്‍ക്കും ഖത്തര്‍ ഫൗണ്ടേഷനും കത്താറയും പേള്‍ ഖത്തറും ഖത്തറീ ദിയാറും ലുസൈല്‍ ബോളിവാഡുമെല്ലാം ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായപ്പോള്‍ സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളും ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരേണ്ടതിന്റെ പ്രാധാന്യം അടയാളപ്പെടുത്തി.
മലയാളി സംഘടനകളും കൂട്ടായ്മകളും ഏറെ ആവേശത്തോടെ വൈവിധ്യമാര്‍ന്ന മല്‍സര പരിപാടികളൊരുക്കിയാണ് ദേശീയ കായിക ദിനം അവിസ്മരണീയമാക്കിയത്.