Archived Articles
വടക്കന്‍ സിറിയയില്‍ പുതിയ റെസിഡന്‍ഷ്യല്‍ വില്ലേജ് നിര്‍മിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഭൂകമ്പം ഏറ്റവും കൂടുതല്‍ ബാധിച്ച കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി വടക്കന്‍ സിറിയയില്‍ റീ ഇന്‍ഫോര്‍സ്ഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച 300 അപ്പാര്‍ട്ടുമെന്റുകള്‍ അടങ്ങുന്ന ഒരു പുതിയ റെസിഡന്‍ഷ്യല്‍ വില്ലേജ് നിര്‍മ്മിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദുരന്തബാധിരുടെ കണ്ണീരൊപ്പാനും അവര്‍ക്ക് ആശ്വാസം പകരാനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി വ്യക്തമാക്കി.