
3,610 യാത്രക്കാരുമായി ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ ടോസ്‌കാന വീണ്ടും ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. 3,610 യാത്രക്കാരും 1446 ക്രൂ അംഗങ്ങളുമായി ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ ടോസ്‌കാന വീണ്ടും ദോഹയിലെത്തി. ഈ
ക്രൂയിസ് സീസണിലെ ആറാമത്തെ വരവാണിത്. കോളില്‍ ഞായറാഴ്ച ദോഹ തുറമുഖത്തെത്തി.
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളില്‍ ഒന്നായ കോസ്റ്റ ടോസ്‌കാന 2023 ജനുവരി 15-നാണ് ഖത്തറിലേക്കുള്ള ആദ്യ ട്രിപ്പ് നടത്തിയത്.
6,500-ലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇതിന് 337 മീറ്റര്‍ നീളവും 42 മീറ്റര്‍ വീതിയും 8.6 മീറ്റര്‍ ഡ്രാഫ്റ്റും ഉണ്ട്.