Breaking News
അബൂ സംറ ബോര്‍ഡര്‍ വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: അബൂ സംറ ബോര്‍ഡര്‍ വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു . കാറിന്റെ വിവിധ ഭാഗങ്ങളില്‍ രഹസ്യമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിവിധതരം മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമമാണ്് അബു സമ്ര ബോര്‍ഡറിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയത്.
നിരോധിത പ്രെഗബാലിന്റെ എട്ട് ഗുളികകളും ക്യാപ്റ്റഗോണിന്റെ 10 ഗുളികകളുമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത ഗുളികകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി