പതിനൊന്നാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ സമാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന് സംഘടിപ്പിച്ച പതിനൊന്നാമത് ഹലാല്‍ ഖത്തര്‍ ഉത്സവം വെള്ളിയാഴ്ച സമാപിച്ചു. പൂര്‍വ്വികരുടെ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമായ പൊതുവിജ്ഞാനവും പരിചയവും വര്‍ധിപ്പിക്കുകയും സന്ദര്‍ശകരെ രസിപ്പിക്കുകയും രാജ്യത്തെ കന്നുകാലി ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് ഫെസ്റ്റിവലില്‍ അവതരിപ്പിച്ചത്.
ഉത്സവത്തിന്റെ ഏറ്റവും വ്യതിരിക്തമായ രണ്ട് പ്രവര്‍ത്തനങ്ങള്‍, ദിവസേനയുള്ള ലേലവും വിവിധ വിഭാഗങ്ങളിലായി ഏറ്റവും മനോഹരമായ സൗന്ദര്യമത്സരങ്ങളുമായിരുന്നു.
കുട്ടികള്‍ക്കായി ആര്‍ട്ട് വര്‍ക്ക്ഷോപ്പുകള്‍, കുതിര, ഒട്ടക സവാരി തുടങ്ങി നിരവധി പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായതോടെ നിരവധി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉത്സവം സന്ദര്‍ശിക്കുകയും പരമ്പരാഗത കരകൗശല ശില്പശാലകളും മറ്റ് അനുബന്ധ സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.