Archived Articles
പത്തൊമ്പതാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ സമാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പത്തൊമ്പതാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ സമാപിച്ചു. ഖത്തര്‍ ടൂറിസവും ഖത്തര്‍ ബിസിനസ് ഇവന്റ്‌സ് കോര്‍പ്പറേഷനും ചേര്‍ന്നാണ് ആഡംബര ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ആഗോള പ്ലാറ്റ്‌ഫോമായി മാറിയ ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന്‍ സംഘടിപ്പിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം അന്തര്‍ദേശീയ മുന്‍നിര വാച്ച്, ജ്വല്ലറി ബ്രാന്‍ഡുകളും ഖത്തറി ഡിസൈനര്‍മാരും പങ്കെടുത്ത പ്രദര്‍ശനം 33000 ചതുരശ്ര വിസ്തൃതിയില്‍ പതിനായിരങ്ങളെ ആകര്‍ഷിച്ചു.