Archived Articles
പ്രവാസി ബന്ധു ഡോ.എസ്. അഹ് മദിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം
ദോഹ. എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും പ്രവാസി ഭാരതി ചീഫ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ.എസ്. അഹ് മദിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം. പ്രവാസികളുടെ ക്ഷേമത്തിനും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളുമാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയതെന്ന് യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു.
21 വര്‍ഷം തുടര്‍ച്ചയായി പ്രവാസി ഭാരതീയ ദിനാഘോഷപരിപാടികള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചതിന് കഴിഞ്ഞ മാസം അദ്ദേഹത്തിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ റെക്കോര്‍ഡ് ലഭിച്ചിരുന്നു.
മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.