
ഒ.എം. കരുവാരക്കുണ്ടിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്
അമാനുല്ല വടക്കാങ്ങര
ദോഹ. പാട്ടെഴുത്തിന്റെ അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഒ.എം. കരുവാരക്കുണ്ടിനെ ആദരിക്കുന്ന ചടങ്ങായ ഇശല്‍വഴികളിലൂടെ ഒ.എം. എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ദോഹിയിലെത്തിയ മാപ്പിള കവി ഒ.എം. കരുവാരക്കുണ്ടിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ് . മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ് സിന്‍ തളിക്കുളത്തിന്റെ നേതൃത്വത്തില്‍ ഒ. എം. ന് എയര്‍പോര്‍ട്ടില്‍ വരവേല്‍പ് നല്‍കി.
ഇന്ന് വൈകുന്നേരം 6.30 ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളിലാണ് ഒ. എം. രചിച്ച തെരഞ്ഞെടുത്ത പാട്ടുകള്‍ കോര്‍ത്തിണക്കിയ ഇശല്‍വഴികളിലൂടെ ഒ.എം. എന്ന പരിപാടി.