
ലിറിക്ക ഗുളികകള്‍ അടങ്ങിയ ക്രിക്കറ്റ് ബാറ്റുകള്‍ ഖത്തര്‍ കസ്റ്റംസ് പിടിച്ചെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: നിരോധിത ഉല്‍പന്നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന സംശയത്തില്‍ ക്രിക്കറ്റ് ബാറ്റ് പൊട്ടിച്ച് എയര്‍ കാര്‍ഗോ, പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ ഞെട്ടി.
ഉദ്യോഗസ്ഥര്‍ തുറന്നപ്പോള്‍ ക്രിക്കറ്റ് ബാറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ലിറിക്കാ ഗുളികകളുടെ സ്ട്രിപ്പുകള്‍ കണ്ടെത്തി.
‘1,977 ലിറിക്ക ഗുളികകളുടെ ക്യാപ്സ്യൂള്‍ സ്ട്രിപ്പുകള്‍ ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി,’ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് അതിന്റെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു, പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയും നിരോധിതവസ്തു അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു.