പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍
മുഹമ്മദ് ഹുസൈന്‍ വാണിമേല്‍
ദോഹ. അതിസങ്കീര്‍ണ്ണമായ മാനസിക വ്യവഹാരങ്ങളിലൂടെയും ശാരീരിക വ്യതിയാനങ്ങളിലൂടെയും കടന്നുപോയിട്ടാണ് ഓരോ സ്ത്രീയും അമ്മയാവുന്നത്.
പ്രസവത്തിന് ശേഷം വരുന്ന വൈകാരിക അസന്തുലിതാവസ്ഥ, ആര്‍ത്തവചക്രത്തില്‍ വരുന്ന വ്യതിയാനങ്ങള്‍, ശാരീരിക പ്രയാസങ്ങള്‍, ക്ഷീണം, ഭീതി ഇവയെല്ലാം ഒരു പരിധി വരെ സാധാരണമാണ്.മാതൃത്വത്തോടെ വരുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ശരീരത്തിനും മനസ്സിനും വന്ന ക്ഷതങ്ങള്‍ എല്ലാം ആവും ഇതിന് കാരണം.
ഇത്തരം സമയങ്ങളില്‍ ആവശ്യത്തിന് പരിഗണനയും പരിചരണവും സ്‌നേഹവും ലഭിക്കുന്നതിലൂടെ ഇവയെല്ലാം മറികടക്കാനാവും.
അമ്മയാവുന്നതിലൂടെ വന്നു ചേര്‍ന്ന അധിക ഉത്തരവാദിത്വങ്ങള്‍ പങ്ക് വെക്കുകയും പങ്കാളിയില്‍ നിന്നും ഉറ്റവരില്‍ നിന്നും ലഭിക്കുന്ന സഹകരണവും ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ഈ വിഷമഘട്ടത്തെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.
(ആവശ്യമെങ്കില്‍ ഒരു മാനസികാരോഗ്യവിദഗ്ധയുടെ സഹായവും തേടാം.)
പരസ്പരം അറിയുന്നതിലൂടെയും മനസ്സിലാക്കുന്നതിലൂടെയും ജീവിതം സുന്ദരമായ ഒരു യാത്രയാക്കി മാറ്റാന്‍ നമുക്ക് എല്ലാവര്‍ക്കും കഴിയട്ടെ.
അഞ്ജലി പി ചന്ദ്രന്‍ സംവിധാനം ചെയ്ത വിസ്പര്‍ എന്ന ലഘുചിത്രം ഈ വിഷയത്തില്‍ പൊതുജനങ്ങളില്‍ അവബോധം നല്‍കുന്നതാവും എന്ന് ഈ മൂവി കണ്ടവര്‍ അഭിപ്രായപ്പെടുന്നു.
മീര അനൂപ്, ജിത്ത ജോര്‍ജ് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്.
ചിത്ര രാജേഷ്, സുനീതി പ്രവീണ്‍, സന എന്നിവര്‍ ആണ് ഇതിലെ അഭിനേതാക്കള്‍.
അണിയറപ്രവര്‍ത്തകര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
ഷോര്‍ട്ട് മൂവി യൂട്യൂബില്‍ കാണാന്‍ https://youtu.be/FAKjEEOzmUs
ലിങ്കില്‍ ക്ലിക് ചെയ്യുക