ഡൊമിനേറ്റേഴ്സ് ചാമ്പ്യന്മാര്‍

ദോഹ: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡൊമിനേറ്റേഴ്സ് ടീം മികച്ച പ്രകടനത്തിലൂടെ ചാമ്പ്യന്‍മാരായി. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍
സ്റ്റാര്‍ സ്‌ട്രൈക്കേര്‍സിനെ പരാജയപ്പെടുത്തിയാണ് അവര്‍ കിരീടം സ്വന്തമാക്കിയത്.
ടൂര്‍ണമെന്റ് ഉദ്ഘാടനം ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര നിര്‍വഹിച്ചു. യോഗത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ആസാദ് നഗര്‍ അധ്യക്ഷനായി. പഞ്ചായത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ സ്വാഗതം പറഞ്ഞു.
ചാമ്പ്യന്‍ ട്രോഫി കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയല്‍ഡൊമിനേറ്റേഴ്സ് ടീമിനും, റണ്ണേഴ്‌സ് അപ്പ് ട്രോഫി വൈസ് പ്രസിഡന്റ് ജാഫര്‍ കല്ലങ്ങാടി സ്റ്റാര്‍ സ്‌ട്രൈക്കേര്‍സ് ടീമിനും വിതരണം ചെയ്തു.
ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി അന്‍വര്‍ കടവത്ത് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മികച്ച ബോളറായി കെ.ബി. റഫീഖ് നെ തെരഞ്ഞടുത്തു .
ടൂര്‍ണമെന്റിന് റഹീം ചൗകി, ബഷീര്‍ മജല്‍, അഷ്റഫ് മഠത്തില്‍ അക്ബര്‍ കടവത്, റഹീം ബല്ലൂര്‍, മാഹിന്‍ ബ്ലാര്‍കോഡ്, സിനാന്‍ ചൗകി , സിദ്ദിഖ് പടിഞ്ഞാര്‍, ജസിര്‍ കമ്പാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.