Breaking News
എല്ലാ മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ഖത്തര്‍ ഊന്നല്‍ നല്‍കുന്നു: ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. സ്ത്രീകളുടെ സമഗ്രമായ വികസനമാണ് ഖത്തര്‍ ലക്ഷ്യം വെക്കുന്നതെന്നും എല്ലാ മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ഖത്തര്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്നും വിദേശകാര്യ സഹ മന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് സ്ത്രീകളുടെ നില സംബന്ധിച്ച കമ്മീഷന്റെ 67-ാമത് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘ഇസ് ലാമിലെ സ്ത്രീകള്‍: ഇസ് ലാമിക ലോകത്ത് സ്ത്രീകളുടെ അവകാശങ്ങളും ഐഡന്റിറ്റിയും മനസ്സിലാക്കല്‍’ എന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോണ്‍ഫറന്‍സിന്റെ കൗണ്‍സില്‍ ഓഫ് ഫോറിന്‍ മിനിസ്റ്റേഴ്സിന്റെ നിലവിലെ 48-ാമത് സെഷന്റെ അധ്യക്ഷനായ ഇസ് ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാനാണ് സമ്മേളനം സംഘടിപ്പിച്ചത്.