കോളേജ് അലുംമിനികളുടെ സെവന്‍സ് മത്സരം
അമാനുല്ല വടക്കാങ്ങര
ദോഹ: പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ദോഹയിലെ സംഘടനയായ അനക്സ് ഖത്തര്‍, സില്ഫെസ്റ്റാ’23 എന്ന പേരില്‍ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന അനക്സിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് മാര്‍ച്ച് 17 മുതല്‍ തുടക്കം കുറിക്കും.
ഇതിന്റെ ഭാഗമായി വിവിധ കോളേജ് അലുംമിനികളെ പങ്കെടുപ്പിച്ചു കൊണ്ട് വക്രയിലെ ഖത്തര്‍ അക്കാദമിയില്‍ വെച്ച് സെവന്‍സ് ഫുട്ബാള്‍ മത്സരങ്ങള്‍ മാര്‍ച്ച് 17, 18 തീയ്യതികളിലായി നടത്തുന്നു.
പങ്കെടുക്കാന്‍ താല്പര്യപ്പെടുന്ന അലുംമിനി ഭാരവാഹികള്‍ 33371112 എന്ന നമ്പറില്‍ മാര്‍ച്ച് 14ന് വൈകുന്നേരത്തിന് മുമ്പായി ബന്ധപ്പെടണം.
തുടര്‍ന്നുള്ള മാസങ്ങളിലായി ടെക്നിക്കല്‍ സെമിനാറുകള്‍, ക്വിസ്സ്, ലൈവ് മ്യുസിക്കല്‍ ബാന്റോടു കൂടിയ മെഗാ കലാസാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ ദോഹയിലെ സഹൃദയര്ക്കായി അരങ്ങേറുന്നതായിരുക്കുമെന്ന് സില്ഫെസ്റ്റാ’23 ചെയര്മാന് സന്തോഷ് എം. എന്‍, അനെക്സ് പ്രസിഡന്റ് ആഷിക്ക് അഹമദ് എന്നിവര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.