Archived Articles
ഗ്ളോബല്‍ കേരള ഇനീഷ്യേറ്റീവ് കേരളീയം ജെ.കെ.മേനോന്‍ പ്രസിഡണ്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. കേരളത്തിലെ പ്രമുഖ സാമൂഹ്യ സുരക്ഷാ പ്രസ്ഥാനമായ ഗ്ളോബല്‍ കേരള ഇനീഷ്യേറ്റീവ് കേരളീയം പ്രസിഡണ്ടായി എബിഎന്‍ കോര്‍പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ ജെ.കെ.മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യ സഭ എം.പി. പി.വി.അബ്ദുല്‍ വഹാബാണ് സംഘടനയുടെ ചെയര്‍മാന്‍.
ജി .രാജ്‌മോഹന്‍ ( വര്‍ക്കിംഗ് ചെയര്‍മാന്‍) , എന്‍.ആര്‍. ഹരികുമാര്‍ ( സെക്രട്ടറി ജനറല്‍, ലാലു ജോസഫ് ( ഇ്ന്റര്‍നാഷണല്‍ ലൈസണ്‍ സെക്രട്ടറി), ജി.അജയകുമാര്‍ ( ട്രഷറര്‍) എന്നിവരാണ് മറ്റു പ്രധൈാന ഭാരവാഹികള്‍ .
തിരുവനന്തപുരത്ത് നടന്ന സംഘടനയുടെ വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.