
Breaking NewsUncategorized
രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി ശക്തമാക്കണം
ദോഹ: രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി ശക്തമാക്കണമെന്ന് ഖത്തര്‍ ശുറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിലക്കയറ്റം മൂലം ജീവിതച്ചെലവുകള്‍ വര്‍ദ്ധിക്കുന്നത് പൗരന്മാരിലുണ്ടാക്കുന്ന ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ഇതിനാവശ്യമായ പ്രായോഗികമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്താണ് ഇന്നലെ നടന്ന ശൂറ കൗണ്‍സില്‍ യോഗം അവസാനിച്ചത്.