
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ എംബസിയുമായി സഹകരിച്ച് ഷോര്‍ട്ട് വീഡീയോ കോംപറ്റീഷന്‍ സംഘടിപ്പിക്കുന്നു
അഫ്‌സല്‍ കിളയില്‍ : –
ദോഹ : ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഷോര്‍ട്ട് വീഡിയോ കോംപറ്റീഷന്‍ സംഘടിപ്പിക്കുന്നു. സ്വാതന്ത്യ സമര സേനാനികളോടുള്ള ആദരസൂചകമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ സ്വാതന്ത്യസമര സേനാനികളുടെ വേഷമോ, ആക്ഷനുകളോ, ഡയലോഗുകളോ ആണ് ചിത്രീകരിക്കേണ്ടത്.
ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള സോളോ പെര്‍ഫൊര്‍മന്‍സുകളാണ് സ്വീകരിക്കുക. ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്. മിനിമം 1 മിനുറ്റും മാക്‌സിമം 2 മിനുറ്റും ദൈര്‍ഘ്യമുള്ള വീഡിയോയാണ് അയക്കേണ്ടത്. ആഗസ്റ്റ് 10ന് മുമ്പ് വീഡിയോ എം.പി 4 ഫോര്‍മാറ്റില്‍ അവതരിപ്പിക്കുന്നയാളുടെ ഐ.ഡി കോപ്പി സഹിതം ഐ.സി.സിയില്‍ സമര്‍പ്പിക്കേണ്ടതാണ്.