Uncategorized
മുഹമ്മദ് കുഞ്ഞിക്ക് കള്‍ച്ചറല്‍ ഫോറം കാസര്‍കോട് ജില്ലാ കമ്മിറ്റിസ്വീകരണം നല്‍കി
ദോഹ : ഇന്ത്യന്‍ അപ്പെക്‌സ് ബോഡി തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടി ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുഞ്ഞിക്ക് കള്‍ച്ചറല്‍ ഫോറം കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. നുെഎജയിലെ കള്‍ച്ചറല്‍ ഫോറം ഓഫീസില്‍ നടന്ന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷബീര്‍ പടന്ന സ്‌നേഹോപഹാരം മുഹമ്മദ് കുഞ്ഞിക്ക് കൈമാറി.
യോഗത്തില്‍ കള്‍ച്ചറല്‍ ഫോറം കാസര്‍കോട് ജില്ലാ ട്രഷറര്‍ രമീസ് കാഞ്ഞങ്ങാട് സ്വാഗതം ആശംസിച്ചു, കള്‍ച്ചറല്‍ ഫോറം കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷബീര്‍ പടന്ന അധ്യക്ഷത വഹിച്ചു, ഹഫീസുല്ല, സിയാദ് അലി, ഹാഷിം തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു.
