Uncategorized
മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം നാലായി
ദോഹ. കഴിഞ്ഞ ബുധനാഴ്ച മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മദുട്ടിയുടെ (45) മൃതദേഹമാണ് ശനിയാഴ്ച രാത്രി കണ്ടെടുത്തത്. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം നാലായി.
മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയില്‍(44), കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷറഫ്(38) , നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി എന്നിവരുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.
ഇതോടെ ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന്‍(26), ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍നബി ശൈഖ് ഹുസൈന്‍(61) എന്നിവര്‍ ഉള്‍പ്പടെ ആറ് ഇന്ത്യക്കര്‍ മരിച്ചതായാണ് വിവരം.