Uncategorized

അനക്ക് എന്തിന്റെ കേടാ’ സിനിമക്കായി വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘നോക്കി നോക്കി നില്‍ക്കെ നെഞ്ചിലേക്ക് വന്നു’ എന്ന ഗാനം നാളെ റിലീസ് ചെയ്യും


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ മുന്‍ പ്രവാസി ഷമീര്‍ ഭരതന്നൂരിന്റെ സംവിധാനത്തില്‍ ആഗസ്റ്റ് നാലിന് കേരളത്തിലെ വിവിധ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയിലെ വിനീത് ശ്രീനിവാസന്‍ ആലപിച്ച നോക്കി നോക്കി നില്‍ക്കെ നെഞ്ചിലേക്ക് വന്നു എന്ന ഗാനം നാളെ റിലീസ് ചെയ്യും. വിനോദ് വൈശാഖി രചനയും പണ്ഡിത് രമേശ് നാരായണന്‍ സംഗീതവും നല്‍കിയ ഗാനം ഏറെ ആകാംക്ഷയോടെയാണ് സംഗീതാസ്വാദകര്‍ കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യഗാനമായ ‘മാനാഞ്ചിറ മൈതാനത്ത് വെയില്‍ ചാരും നേരത്ത്’ ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.

Related Articles

Back to top button
error: Content is protected !!