Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ബി.കെ. മുഹമ്മദ് കുഞ്ഞി ഇന്റര്‍-സ്‌കൂള്‍ പ്രസംഗ മല്‍സര വിജയികളെ ആദരിച്ചു

ദോഹ.1979 മുതല്‍ 2001 വരെ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിനെ നയിച്ച ദീര്‍ഘവീക്ഷണമുള്ള പ്രിന്‍സിപ്പല്‍ ബി.കെ. മുഹമ്മദ് കുഞ്ഞിയുടെ സ്മരണാര്‍ത്ഥം എം.ഇ.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന (എം.ഇ.എസ്.എ.എ), എം.ഇ.എസ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബുമായി സഹകരിച്ച് ലിബനോ-സൂയിസ് ബി.കെ. മുഹമ്മദ് കുഞ്ഞി ഇന്റര്‍-സ്‌കൂള്‍ പ്രസംഗമത്സരത്തിന്റെ മൂന്നാം പതിപ്പ് വിജയികളെ ആദരിച്ചു.
ഇന്‍സ്പിരേഷണല്‍ സ്പീച്ച് – സീനിയര്‍ വിഭാഗത്തില്‍, ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ഷെസ കബീര്‍ ഫ്രം ബ്ലാസ്റ്റ് ടു ബൂസ്റ്റ് എന്ന പ്രഭാഷണത്തിന് ഒന്നാം സ്ഥാനം നേടി. എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ മുഹമ്മദ് ഐമാന്‍ ജാമില്‍ യു ആര്‍ റണ്ണിംഗ് ഔട്ട് ഓഫ് സംഡേയ്സ് എന്ന പ്രസംഗത്തിലൂടെ രണ്ടാം സ്ഥാനവും, എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ തന്നെ ആയിഷ ഫാത്തിമ ബഷീര്‍ *ബോണ്‍ ടു എക്‌സല്‍ എന്ന പ്രസംഗത്തിന് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍,സ്റ്റാന്‍ഡ് അപ്പ്, സ്പീക്ക് അപ്പ് എന്ന വിഷയത്തില്‍ സംസാരിച്ച ദോഹ ഇംഗ്ലീഷ് സ്പീക്കിംഗ് സ്‌കൂളിലെ ഇഷല്‍ മുഹമ്മദ് ഒന്നാം സ്ഥാനവും, വെന്‍ ഐ ലോസ്റ്റ് മൈ എക്‌സ്‌ക്യൂസസ്, ഐ ഫൗണ്ട് റിസള്‍ട്ട്‌സ് എന്ന ടോപിക്കുമായി നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അമയ ഷിബു രണ്ടാം സ്ഥാനവും, മോര്‍ ദാന്‍ ജസ്റ്റ് എ മിറര്‍ എന്ന വിഷയത്തില്‍ ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ഗുണിക കൗള്‍ മൂന്നാം സ്ഥാനവും നേടി.

‘നിങ്ങള്‍ ഒരു കഥയിലെ ഒരു കഥാപാത്രമാണെങ്കില്‍, നിങ്ങള്‍ ആരായിരിക്കും, എന്തുകൊണ്ട്?’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഇംപ്രൊമ്പ്റ്റു സ്പീച്ച് – ജൂനിയര്‍ വിഭാഗത്തില്‍, ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ക്രിസ്റ്റ റോസ് അനീഷ് (ഒന്നാം), എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ അഫ്ര ഫാത്തിമ നിജാസ് (രണ്ടാം), ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ സ്വര തക്കരെ (മൂന്നാം) എന്നിവര്‍ വിജയികളായി. ‘മാറ്റം പ്രധാനമാണ് കാരണം…’ എന്ന വിഷയത്തില്‍ സീനിയര്‍ വിഭാഗത്തില്‍, ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ഹര്‍ഷ് തോബാനി ഒന്നാം സ്ഥാനം നേടി, തുടര്‍ന്ന് ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ നന്ദിനി ദേവാങ് പഥക് (രണ്ടാം), ഷെസ കബീര്‍ (മൂന്നാം) എന്നിവര്‍ രണ്ടും സ്ഥാനം നേടി.

എംഇഎസ്എഎയുടെ ജനറല്‍ സെക്രട്ടറി സമ്ര മഹ്ബൂബ് സ്വാഗതവും സമീഹ സൂപ്പി നന്ദിയും പറഞ്ഞു.

എംഇഎസ്എഎയുടെ പ്രസിഡന്റ് ഫാസില്‍ ഹമീദ് അധ്യക്ഷത വഹിച്ചു.

Related Articles

Back to top button