സമ്മാനപ്പെരുമഴയുമായി റമദാന്‍ നിലാവ് സീസണ്‍ 3 നാളെയാരംഭിക്കും
ദോഹ. പരിശുദ്ധ റമദാനില്‍ ഇന്റര്‍നാഷണല്‍ മലയാളി സംഘടിപ്പിക്കുന്ന റമദാന്‍ നിലാവ് സീസണ്‍ 3 നാളെയാരംഭിക്കും . ആഴ്ച തോറും ഇന്റര്‍നാഷണല്‍ മലയാളിയുടെ ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയുത്തരമയക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബ്രാഡ്മ ഗ്രൂപ്പ് നല്‍കുന്ന 100 റിയാലിന്റെ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി ലഭിക്കും.കൂടാതെ റമദാനിലുടനീളം മല്‍സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേര്‍ക്ക് നിക്കായ് നല്‍കുന്ന ട്രോളി സ്പീക്കറും സമ്മാനമായി ലഭിക്കും.
