Breaking NewsUncategorized

ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു, 2023 ജനുവരിയിലും ഫെബ്രുവരിയിലുമായി ഖത്തറിലെത്തിയത് 730,000 സന്ദര്‍ശകര്‍


അമാനുല്ല വടക്കാങ്ങര

ദോഹ: ,ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു, 2023 ജനുവരിയിലും ഫെബ്രുവരിയിലുമായി ഖത്തറിലെത്തിയത് 730,000 സന്ദര്‍ശകര്‍. മുന്‍വര്‍ഷത്തേക്കാള്‍ 347 ശതമാനം വര്‍ധനയാണിത്.

2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ മാസങ്ങള്‍ ഒഴികെ, കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഖത്തറിലേക്ക് ഏറ്റവുമധികം അന്താരാഷ്ട്ര വരവ് ഫെബ്രുവരി മാസമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്തെ ടൂറിസത്തിന്റെ ഏറ്റവും തിരക്കേറിയ മാസമാക്കി മാറ്റി.

ഉയര്‍ന്ന സുരക്ഷാ സംവിധാനം, തടസ്സങ്ങളില്ലാത്ത പൊതുഗതാഗതം, പ്രകൃതിരമണീയമായ ബീച്ചുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയാല്‍ ഒരു മുന്‍നിര ടൂറിസം കേന്ദ്രമായി ഉറച്ചുനില്‍ക്കുമ്പോള്‍, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ രാജ്യത്തിന്റെ സവിശേഷമായ ആധികാരികതയും ആധുനികതയും അനുഭവിക്കാന്‍ ഖത്തറിലേക്ക് പോകുന്നത് തുടരുന്നു. ഹയ്യാ കാര്‍ഡിന്റെ സാധുത 2024 ജനുവരി 24 വരെ വര്‍ദ്ധിപ്പിച്ചതും സൗജന്യ ഓണ്‍ അറൈവല്‍ വിസകള്‍ ലഭ്യമാക്കിയതും സന്ദര്‍ശകരുടെ വരവിന് ആക്കം കൂട്ടിയ ഘടകങ്ങളാണ് .

ഖത്തര്‍ ടൂറിസത്തിന്റെ ‘ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍’ കാമ്പെയ്നും ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്‌സിബിഷനും മറ്റ് കുടുംബ സൗഹൃദ പരിപാടികളുമൊക്കെ ടൂറിസത്തിന് കരുത്ത് പകര്‍ന്നു.

ഈ വര്‍ഷത്തെ അറബ് ടൂറിസം തലസ്ഥാനമായ ദോഹ, വിസിറ്റ് ഖത്തര്‍ ജികെഎ ഫ്രീസ്‌റ്റൈല്‍ കൈറ്റ് വേള്‍ഡ് കപ്പ് 2023, ഖത്തര്‍ ടോട്ടല്‍ എനര്‍ജീസ് ഓപ്പണ്‍, ഖത്തര്‍ എക്സോണ്‍മൊബില്‍ ഓപ്പണ്‍ തുടങ്ങി ഈ വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ നിരവധി ലോകോത്തര കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചതും സന്ദര്‍ശകരെ ആകര്‍ഷിച്ച ഘടകങ്ങളാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!