Uncategorized

ഇന്ത്യന്‍ രാഷ്ട്രീയ അവസ്ഥകള്‍ കേരളത്തിലേക്കും കൊണ്ടുവരാന്‍ ശ്രമിക്കുന്നത് തടയണം: ശശി തരൂര്‍

ദോഹ: സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ അവസ്ഥകള്‍ കേരളത്തിലേക്കും ചിലര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് തിരിച്ചറിയണമെന്ന് ശശി തരൂര്‍ എം.പി അഭിപ്രാപ്പെട്ട. കലങ്ങി മറിയുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മത സൗഹാര്‍ദ്ദത്തിന് മാതൃകയാണ് കേരളം.
മാധ്യമ പ്രവര്‍ത്തകന്‍ അശ്‌റഫ് തൂണേരി സംവിധാനം നിര്‍വ്വഹിച്ച വടക്കേ മലബാറിലെ മാപ്പിളത്തെയ്യത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ‘മുക്രി വിത്ത് ചാമുണ്ഡി ദി സാഗാ ഓഫ് ഹാര്‍മണി ഇന്‍ തെയ്യം ആര്‍ട്ട്’ നിയമസഭയിലെ ആര്‍. ശങ്കര നാരായണന്‍ തമ്പി മെംബേര്‍സ് ലോഞ്ചില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ശംസീറിനൊപ്പം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

സമകാലിക ഇന്ത്യയില്‍ കേരളത്തെ കുറിച്ച് അപവാദം പറഞ്ഞു പ്രചരിപ്പിക്കുന്നവര്‍ക്ക് മുമ്പില്‍ കാണിക്കാനുള്ള മറുപടിയാണ് ‘മുക്രി വിത്ത് ചാമുണ്ഡി’ എന്ന ഇംഗ്ലീഷ് ഡോക്യൂമെന്ററി. മതമൈത്രിയുടെ എക്കാലത്തേയും ഉദാഹരണങ്ങളാണ് ഡോക്യുമെന്ററിയിലൂടെ വരച്ചു കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ കുറിച്ച് കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയാ കാലത്ത് അതല്ല കേരളമെന്ന് ഇത്തരം ഡോകുമെന്ററികള്‍ തെളിവു നല്‍കുമെന്ന് സ്പീക്കര്‍ എ എന്‍ ശംസീര്‍ പറഞ്ഞു.

കേരള നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ ടി. വി ഇബ്രാഹിം, കെ കെ രമ ആശംസകള്‍ നേര്‍ന്നു. യുവസംരഭകന്‍ ടി. പി ഹാരിസ്, സയ്യിദ് അശ്റഫ് തങ്ങള്‍ അതിഥികള്‍ക്ക് ഉപഹാരം കൈമാറി. മജീദ് പുളിക്കല്‍ അവതാരാകനായിരുന്നു. പി. മുസ്തഫ പുളിക്കല്‍ സ്വാഗതവും അശ്‌റഫ് തൂണേരി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!