Uncategorized
ഖത്തര്‍ എയര്‍വേയ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി പങ്കാളിത്തം , അള്‍ട്ടിമേറ്റ് ഫാന്‍ പാക്കേജും പ്രഖ്യാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീമിന്റെ ഒഫീഷ്യല്‍ ഫ്രണ്ട് ഓഫ് ജേഴ്സി പാര്‍ട്ണറായി മാറുന്ന ഖത്തര്‍ എയര്‍വേയ്സ് ക്ലബ്ബ് ക്രിക്കറ്റ് ഭീമന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി (ആര്‍സിബി) ഏറ്റവും പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണ്‍ മാര്‍ച്ച് 31 മുതല്‍ മെയ് 28 വരെ നടക്കും, ബെംഗളൂരു ആസ്ഥാനമായുള്ള ക്രിക്കറ്റ് ടീം ഏപ്രില്‍ 2 ന് മുംബൈ ഇന്ത്യന്‍സിനെതിരെ അവരുടെ ഉദ്ഘാടന മത്സരം കളിക്കും.
കളികാണുന്നതിന് ആകര്‍ഷകമായ ഫാന്ഡ പാക്കേജുകളും ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.