Breaking NewsUncategorized
ഖത്തറിലെ ഒരു പ്രമുഖ കാര്‍ ഡീലര്‍ക്കെതിരെ 36 നിയമലംഘനങ്ങള്‍ കണ്ടെത്തി വാണിജ്യ-വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഒരു പ്രമുഖ കാര്‍ ഡീലര്‍ക്കെതിരെ 36 നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തിയതായി വാണിജ്യ-വ്യവസായ മന്ത്രാലയം. കാറുകള്‍ വിതരണം ചെയ്യുന്നതില്‍ ഉപഭോക്താക്കളുമായി ഉണ്ടാക്കിയ കരാറുകള്‍ പാലിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിയമലംഘനങ്ങള്‍ പുറപ്പെടുവിച്ചതെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
ലംഘനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനും സുരക്ഷാ അതോറിറ്റിക്ക് ലംഘനങ്ങള്‍ റഫര്‍ ചെയ്യുന്നതിനുമാണ് പിഴ ചുമത്തുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.