രാജ്യത്ത് 31 സകാത്ത് കളക്ഷന്‍ പോയിന്റുകള്‍ സ്ഥാപിച്ച് സകാത്ത് കാര്യ വകുപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി ഔഖാഫ് ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പ് 31 സകാത്ത് കളക്ഷന്‍ പോയിന്റുകള്‍ സ്ഥാപിച്ചു.
സകാത്തുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട് ഉപകരണങ്ങളില്‍ ഒരു ആപ്പ് പുറത്തിറക്കാന്‍ വകുപ്പ് ഒരുങ്ങുകയാണ്. റമദാനില്‍ ഭൂരിഭാഗം ആളുകളും സകാത്ത് നല്‍കുന്നതിനാല്‍, ഡിപ്പാര്‍ട്ട്മെന്റ് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തി, അവരെ സുഗമമാക്കുന്നതിന് നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്തുവെന്ന് സകാത്ത് കാര്യ വകുപ്പ് ഡയറക്ടര്‍ സാദ് ഇമ്രാന്‍ അല്‍ കുവാരി പറഞ്ഞു.
ഡിപ്പാര്‍ട്ട്മെന്റിന് അതിന്റെ ബ്രാഞ്ച് ഓഫീസുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകളിലെയും മാര്‍ക്കറ്റുകളിലെയും കളക്ഷന്‍ പോയിന്റുകള്‍, ബാങ്ക് ട്രാന്‍സ്ഫര്‍, ഖത്തര്‍ ഇ-ഗവണ്‍മെന്റ് പോര്‍ട്ടല്‍ (ഹുക്കൂമി), കളക്റ്റിംഗ് ഓഫീസര്‍മാര്‍ എന്നിവ വഴി സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സകാത്ത് അല്‍ ഫിത്തറിന് എസ്എംഎസ് സേവനവും ലഭ്യമാണെന്ന് അല്‍ കുവാരി പറഞ്ഞു.
രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും രാത്രി 8 മുതല്‍ 11.30 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് സകാത്ത് കളക്ഷന്‍ പോയിന്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘സകാത്ത് കാര്യ വകുപ്പ് 15 ബ്രാഞ്ച് ഓഫീസുകളും സകാത്ത് ശേഖരിക്കുന്നതിനായി 16 പോയിന്റുകളും പ്രവര്‍ത്തിക്കുന്നു,’ അല്‍ കുവാരി പറഞ്ഞു.