Uncategorized

സ്‌നേഹം നിറച്ച ഇഫ്താര്‍ വിഭവങ്ങളുമായി ഓറിയന്റല്‍ ബേക്കറി


അമാനുല്ല വടക്കാങ്ങര

ദോഹ. പുണ്യ റമദാനില്‍ വിശുദ്ധിയോടെ നോമ്പുതുറ വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് ഓറിയന്റല്‍ റെസ്റ്റോറന്റ് ബേക്കറി വിഭാഗങ്ങള്‍. നോമ്പുനോല്‍ക്കുന്നവരുടെ ആരോഗ്യം പരിഗണിച്ചാണ് ഓറിയന്റല്‍ ബേക്കറിയിലെ ഓരോ വിഭവങ്ങളും തയാറാക്കുന്നത്.ഓരോ വിഭവങ്ങള്‍ക്കുമുള്ള ചേരുവകളുടെ ക്വാളിറ്റി നിര്‍ബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തിയാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. കാരണം പുണ്യ റമദാനില്‍ നോമ്പെടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് നോമ്പുതുറക്കലും, ഇഫ്താര്‍ വിരുന്നുമെല്ലാം.

ശരീരത്തെയും മനസ്സിനെയും നിര്‍മലമാക്കുന്ന നോമ്പുതുറ ചടങ്ങിനെ അത്രമേല്‍ പരിശുദ്ധമാക്കാനുള്ള വിഭവങ്ങളൊരുക്കുകയാണ് ഓറിയന്റല്‍ ബേക്കറി റമദാന്‍ കാലം സവിശേഷമാക്കുന്നത്.

ഓരോ വിഭവങ്ങളിലും വ്രതമെടുക്കുന്ന വിശ്വാസിക്കുവേണ്ടിയുള്ള കരുതലും, പ്രാര്‍ത്ഥനയുമുണ്ട്. വ്രതാനുഷ്ഠാനങ്ങളുടെ ചൂടേറിയ പകലവസാനിച്ച്, ആശ്വാസത്തിന്റെ നോമ്പുതുറസമയത്ത് കഴിക്കുന്ന വിഭവങ്ങള്‍ക്ക് മനസ്സ് നിറക്കാനാകണമെന്നതാണ് ഓറിയന്റലിന്റെ മുഖ്യ ദര്‍ശനം.

മലയാളിക്ക് പ്രിയങ്കരമായ മലബാര്‍ നോമ്പുതുറ വിഭവം തൊട്ട് രുചി വൈവിധ്യങ്ങളുടെ നീണ്ട പട്ടിക തന്നെ ഇവിടെയുണ്ട്.

ഇഫ്താര്‍ കോംമ്പോ ബോക്‌സ്, നോമ്പുതുറക്ക് സജ്ജമാക്കിയിട്ടുള്ള നോമ്പുതുറ റമദാന്‍ കോംമ്പോ ബോക്‌സ് എന്നിവയാണ് ഇത്തവണത്തെ റമദാന്‍ സ്‌പെഷ്യല്‍

ഓറിയന്റല്‍ സ്‌പോഷ്യല്‍ തരി കഞ്ഞി, പാല്‍ കിഴി പറാത്ത, കോഴി നിറച്ചത്, കിണ്ണത്തപ്പം, ഞണ്ടുമല്ലി പെരളന്‍ തുടങ്ങി ഇഫ്താര്‍ ഡിന്നര്‍ സ്‌പെഷ്യലില്‍ വൈവിധ്യങ്ങളെറെയുണ്ട്.

ഓറിയന്റല്‍ സ്‌പെഷ്യല്‍ ഇറച്ചി പത്തിരി, ഫ്രഞ്ച് സ്‌പെഷ്യല്‍ കട്ട്‌ലറ്റ്( വെജ്-നോണ്‍വെജ്), നാടന്‍ മലബാര്‍ വിഭവങ്ങള്‍ എന്നിവയും പ്രധാന വിഭവങ്ങളാണ്.

പക്കാവടകളില്‍ വൈവിധ്യവുമായി ചിക്കന്‍ പക്കാവട, ഒണിയന്‍ പക്കാവട, ഉള്ളിവട, ബജി വിഭവങ്ങളില്‍ ചില്ലി ബജി, ഒണിയന്‍ ബജി, പൊട്ടറ്റോ ബജി, മുട്ട ബജി, മലയാളിക്ക് പ്രിയമേറിയ ഇലയട, പഴംപൊരി, പരിപ്പുവട, ഉഴുന്നുവട, തുടങ്ങി ഭക്ഷണ പ്രിയരുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് ഓറിയന്റല്‍ ബേക്കറി ഒരുക്കിയിരിക്കുന്നത്.

ഖത്തറില്‍ പ്രസിദ്ധമായ ഓറിയന്റലിന്റെ പഫ്‌സ് വിഭവങ്ങളും മധുരം നിറക്കാന്‍ നൂറിലേറെ ഇന്ത്യന്‍ സ്വീറ്റ്‌സുകളുമടക്കം ഇഫ്താറിന്റെ രാവുകളില്‍ മനസ്സ് നിറക്കാനിങ്ങനെ രുചി വൈവിധ്യങ്ങളുടെ അവസാനിക്കാത്ത വിഭവങ്ങളാണ് ഓറിയന്റല്‍ ബേക്കറി അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇഫ്താര്‍ വിരുന്നിനും ഓറിയന്റല്‍ റെസ്റ്റോറന്റില്‍ സൗകര്യമുണ്ട്.

റമദാനിലെ ഓരോ രാവുകളിലും വയറും, മനസ്സും നിറക്കാന്‍ ഒത്തിരി വിഭവങ്ങളൊരുക്കുന്നുണ്ടിവിടെ.ലെമണ്‍ജ്യൂസ്, ഡേറ്റ്‌സ്, ഫ്രൂട്ട്‌സ്‌കട്ട്, സ്‌നാക്ക്‌സ്, നെയ്‌ച്ചോര്‍, ബീഫ് കറി, പത്തിരി, ചിക്കന്‍ സ്‌പെഷ്യല്‍ എന്നിവയുടെ സ്‌പെഷ്യല്‍ ഇഫ്താര്‍ കോംബോ പാക്ക് ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!