ഇഅ്തികാഫ് ഇന്നു മുതല്‍, ഖത്തറില്‍ 111 പള്ളികളില്‍ ഇഅ്തികാഫിന് സൗകര്യം
അമാനുല്ല വടക്കാങ്ങര
ദോഹ. റമദാനിലെ അവസാന പത്തു ദിനങ്ങളിലെ ഏറെ പുണ്യകരമായ ഇഅ്തികാഫ് ഇന്നു മുതല്‍ ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 111 പള്ളികളില്‍ ഇഅ്തികാഫിന് സൗകര്യമേര്‍പ്പെടുത്തിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു.
ഇഅ്തികാഫ് അനുവദിച്ച പള്ളികളുടെ ലിസ്റ്റിന് https://appextst.islam.gov.qa/pdf/atkaf44.pdf
സന്ദര്‍ശിക്കാം.
വിശുദ്ധ റമദാനിലെ അവസാന 10 ദിവസങ്ങളില്‍ ഒരു പള്ളിയില്‍ ഒറ്റപ്പെട്ടു, അല്ലാഹുവിന്റെ ആരാധനയില്‍ സ്വയം അര്‍പ്പിക്കുകയും ലൗകിക കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്ന ഇസ് ലാമിക കര്‍മമാണ് ഇഅ്തികാഫ്.
ഇഅ്തികാഫ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് പ്രവാചകന്റെ മാര്‍ഗനിര്‍ദേശത്തിന് അനുസൃതമായി ഇഅ്തികാഫിന്റെ നിയമശാസ്ത്രം പഠിക്കാനും നിര്‍ദ്ദിഷ്ട പള്ളികളില്‍ അത് നിര്‍വഹിക്കാനും ഔഖാഫ് അഭ്യര്‍ത്ഥിച്ചു.
18 വയസ്സില്‍ കുറയാത്ത പുരുഷന്മാര്‍ക്കാണ് ഇഅ്തികാഫിന് അനുവാദം. പ്രായം 18-ല്‍ താഴെയാണെങ്കില്‍ രക്ഷിതാവ് അനുഗമിക്കേണ്ടതാണ്.