Breaking News
എക്‌സ്‌പോ 2023 ദോഹയുടെ സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരായി ഖത്തര്‍ എയര്‍വേയ്സും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും
അമാനുല്ല വടക്കാങ്ങര
ദോഹ: ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ഖത്തറില്‍ നടക്കുന്ന എക്സ്പോ 2023 ദോഹയുടെ സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരായി ഖത്തര്‍ എയര്‍വേയ്സും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും രംഗത്ത്. ഇന്നലെ നടന്ന ചടങ്ങില്‍ മുനിസിപ്പാലിറ്റി മന്ത്രാലയവുമായി ഇവ്വിഷയകമായ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്സും ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’, 2023-ല്‍ ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ്’ എന്നീ പദവികള്‍ കരസ്ഥമാക്കിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും എക്സ്പോ 2023 ദോഹയുടെ സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരാകുന്നുവെന്നത് ഏറെ പ്രാധാന്യമുള്ള വാര്‍ത്തയാണ് .