Uncategorized
ഖത്തര്‍ മമ്മുട്ടി ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷന്റെ ഈദ്, ഈസ്റ്റര്‍, വിഷു ആഘോഷം ഏപ്രില്‍ 23 ന് സഫാരി മാളില്‍
ദോഹ. ഖത്തര്‍ മമ്മുട്ടി ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമായി ചേര്‍ന്ന് സെലിബ്രേഷന്‍ 2023 എന്ന പേരില്‍ ഈദ്, ഈസ്റ്റര്‍, വിഷു ആഘോഷം സംഘടിപ്പിക്കുന്നു.
അബൂഹമൂര്‍ സഫാരി മാളില്‍ ഏപ്രില്‍ 23ന് ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന പരിപാടിയില്‍ ചലച്ചിത്ര താരം അനുമോള്‍ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി ഗാനമേള ,സിനിമാറ്റിക് ഡാന്‍സ് ,മാര്‍ഗ്ഗം കളി,തിരുവാതിര ,ഒപ്പന കോല്‍ക്കളി തുടങ്ങിയവ അരങ്ങേറും.
