ഫിറോസ് ബാബുവിന് സഹപ്രവര്‍ത്തകരുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്ര മൊഴി
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ ദിവസം നാട്ടില്‍ അന്തരിച്ച കെ.എം.സി.സി. നേതാവ് ഫിറോസ് ബാബുവിന്റെ മയ്യത്ത് നമസ്‌കാരവും പ്രാര്‍ത്ഥന സദസ്സും തുമാമയിലെ ഖത്തര്‍ കെ.എം.സി.സി ആസ്ഥാന മന്ദിരത്തില്‍ വെച്ച് നടന്നു.
ഹാളിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞ മയ്യത്ത് നമസ്‌കാരത്തിന് സനാഉള്ള നേതൃത്വം നല്‍കി. തുടര്‍ന്ന് പി.വി. മുഹമ്മദ് മൗലവി പ്രാര്‍ത്ഥന നടത്തി.
അനുശോചന യോഗം നടക്കുമ്പോഴും മുകളിലെ നിലയില്‍ ആളുകള്‍ ഓരോ സംഘങ്ങളായി മയ്യത്ത് നമസ്‌കാരം നടത്തിയ ശേഷം സദസ്സിലേക്ക് ചേര്‍ന്ന് നിന്നു.
ചടങ്ങില്‍ അനുസ്മരിച്ച നേതാക്കള്‍ക്ക് അവരുടെ കണ്ഠമിടറാതെ , കണ്‍കോണുകള്‍ നിറയാതെ സംസാരം മുഴുവനാക്കുവാന്‍ കഴിഞ്ഞില്ല. അത്രമാത്രം സഹപ്രവര്‍ത്തകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച നേതാവായിരുന്നു ഫിറോസ് ബാബു.
