മനുഷ്യത്വം നുകര്‍ന്ന് ഒരു വ്യത്യാസ്ത ഇഫ്താര്‍: ശ്രദ്ധേയമായി ഫോക്കസ് ലേഡീസ് നോമ്പുതുറ
ദോഹ: പുണ്യ റമദാന്‍ അതിന്റെ അവസാന ദിനങ്ങളോടടുക്കുമ്പോള്‍ വ്രതത്തിന്റെ പരിമളവും പരിശുദ്ധിയും താഴ്ന്ന വരുമാനക്കാരായ സഹോദരങ്ങള്‍ക്ക് കൂടി പകര്‍ന്ന് വ്യത്യസ്തമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരിക്കുകയാണ് ഖത്തറിലെ പ്രമുഖ വനിതാ യുവജന സംഘടനയായ ഫോക്കസ് ലേഡീസ്. തങ്ങളുടെ അടുക്കളയില്‍ ഏറെ ശ്രദ്ധയോടെ പാചകം ചെയ്യുന്ന സ്വാദിഷ്ടമായ ഭക്ഷണം ഒരു ദിവസമെങ്കിലും താഴ്ന്ന വരുമാനമാനക്കാരായ ആളുകള്‍ക്ക് നല്‍കാന്‍ സാധിച്ചു എന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട് എന്ന് ഫോക്കസ് ലേഡീസ് അഡ്മിന്‍ മാനേജര്‍ അസ്മിന നാസര്‍ പറഞ്ഞു. ഫോക്കസ് ലേഡീസ് പ്രവര്‍ത്തകരെ കൂടാതെ ദോഹയിലെ നിരവധി സഹോദരിമാരും ഈ ഉദ്യമത്തില്‍ പങ്കാളികളായിട്ടുണ്ട് എന്നതും ഏറെ സന്തോഷം നല്‍കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താഴ്ന്ന വരുമാനമാനക്കാരായ ആളുകള്‍ക്കായി നടന്നു വരാറുള്ള ഈ ഇഫ്താര്‍ വിരുന്ന് ഇപ്രാവശ്യം അഞ്ഞൂറോളം പേര്‍ക്ക് നല്‍കാന്‍ സാധിച്ചിട്ടുണ്ട്.
ഉംസലാല്‍, സെയ്‌ലിയ, വുകൈര്‍ തുടങ്ങിയ സ്ഥലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ ലേബര്‍ ക്യാമ്പുകളിലായാണ് വിതരണം ചെയ്തത്. മദീന ഖലീഫ, തുമാമ, വക്ര എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നായി ഭക്ഷണം ശേഖരിച്ച് വൈകിട്ടോടെ ലേബര്‍ ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ കൃത്യമായ വളണ്ടിയര്‍ ടീം ഉണ്ടായിരുന്നതായും ഫോക്കസ് ലേഡീസ് ഭാരവാഹികള്‍ അറിയിച്ചു.
സുആദ ഇസ്മാഈല്‍, ജിഹാദ ബാസില്‍, ഫര്‍സീന, ബുഷ്‌റ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടി ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ഹാരിസ് പി ടി, സി ഒ ഒ അമീര്‍ ഷാജി, ഫായിസ് എളയോടത്ത്, അമീനുര്‍റഹ്മാന്‍, മൊയ്തീന്‍ ഷാ, അനീസ് അസീസ്, ആശിക് ബേപ്പൂര്‍, ഡോ. റസീല്‍ മൊയ്തീന്‍ എന്നിവര്‍ നിയന്ത്രിച്ചു.