Breaking NewsUncategorized
ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും ഐ സി എഫ് ഫരീജ് കുലൈബ് യൂണിറ്റ് പ്രസിഡന്റുമായിരുന്ന മുഹമ്മദ് ശരീഫ് എന്ന ഷെരീഫ് ചെമ്മാട് 55 വയസ്സ് നാട്ടില്‍ നിര്യാതനായി. രണ്ടു മാസം മുമ്പ് അവധിക്കു നാട്ടില്‍ പോയതായിരുന്നു.
25 വര്‍ഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം ഖത്തര്‍ പോസ്റ്റില്‍ മെസ്സെഞ്ചറാണ് ജോലി ചെയ്തിരുന്നു. മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശിയാണ്.
ഐ സി എഫ് ഖത്തര്‍ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ പുത്തൂപാടം എന്നിവര്‍ അനുശോചനം അറിയിച്ചു.