വെറുപ്പിന്റെ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം
ദോഹ. 2024 ല്‍ നടക്കാന്‍ പോകുന്ന ലോകസഭ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട കര്‍ണ്ണാടക അസംബ്ലിയി ലേക്ക് നടന്ന വാശിയേറിയ പോരാട്ടത്തില്‍ ബിജെപിയെ നിലം പരിശാക്കിയ കര്‍ണ്ണാടകയിലെ മുഴുവന്‍ മതേതര വിശ്വാസികളെയും ഐ.എം.സിസി ഖത്തര്‍ നാഷണല്‍ കമ്മറ്റി അഭിനന്ദിച്ചു.
കേന്ദ്ര സംസ്ഥാന ഭരകൂടത്തിന്റെ മുഴുവന്‍ മെഷിനറികളും പ്രവര്‍ത്തിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി കര്‍ണ്ണാടകയില്‍ തമ്പടിച്ചു റോഡ് ഷോ നടത്തിയിട്ടും വെറുപ്പിന്റെ രാഷ്ട്രീയം കര്‍ണ്ണാടക യിലെ ജനങ്ങള്‍ തിരസ്‌കരിച്ചു എന്നാണ് ഇലക്ഷന്‍ ഫലം സൂചിപ്പിക്കുന്നത്.
ഉത്തരേന്ത്യന്‍ ശൈലിയില്‍ സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ നിലപാടുകളെ മൃദു ഹിന്ദുത്വ നിലപാട് കൊണ്ട് നേരിടുന്ന കോണ്ഗ്രസ് പതിവ് രീതിക്കു പകരം ശക്തമായ മതേതര നിലപാടാണ് കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് മുന്നോട്ട് വെച്ചത്. ബി ജെ പി സര്‍ക്കാര്‍ നിരോധിച്ച ഹിജാബ് നിരോധനം പിന്‍വലിക്കുമെന്നും. മുസ് ലിം സംവരണം തിരിച്ചു കൊണ്ടു വരുമെന്നും ഹനുമാന്‍ സ്വാമിയുടെ മറവില്‍ വര്‍ഗീയ കാര്‍ഡിറക്കിയപ്പോള്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബാജ്രാംഗ് ദളിനെ നിരോധിക്കുമെന്നും അടക്കമുള്ള ശിവകുമാര്‍ മുന്നോട്ട് വെച്ച ധീരമായ നിലപാടിന്നാണ് കര്‍ണ്ണാടക ജനത അംഗീകാരം നല്‍കിയത് എന്നത് രാജ്യത്തിനു മതേതരത്വത്തിന്റെ ശുഭ സൂചനയാണെന്നും ഐ എം സി കമ്മറ്റി വിലയിരുത്തി .
മനുഷ്യ മനസ്സുകളെ ചേര്‍ത്തുപിടിച്ച് കൊണ്ട് ബ്രിട്ടീഷ് ആധിപത്യത്തി നെതിരെ കര്‍ണാടകയുടെ മണ്ണില്‍ തേരോട്ടം നടത്തി അവസാനം ബ്രിട്ടീഷ്‌കാ രോട് ഏറ്റ്മുട്ടി വീര മൃത്യു വരിച്ച ടിപ്പു സുല്‍ത്താനെ പോലും വര്‍ഗീയ വാദിയായി ചിത്രീകരിച്ചു കൊണ്ട് നരേന്ദ്ര മോഡിയും അമിത് ഷായും നടത്തിയ വര്‍ഗീയ കാര്‍ഡിന് കിട്ടിയ കടുത്ത ശിക്ഷയാണ് തെരഞ്ഞെടുപ്പ് ഫലം.
ഒപ്പം ഡികെ ശിവ കുമാറിനെ പോലുള്ള ധീരമായ നേതൃത്വം കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരികയാണെങ്കില്‍ ജനങ്ങള്‍ ഇനിയും കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ തയ്യാറാണ് എന്നും കര്‍ണ്ണാടക ഇലക്ഷന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറന്നു കൊണ്ടെയിരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന് കഴിയട്ടെ എന്നാശംസിക്കുന്നു.
2024 ലെ ലോക സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ചൂണ്ടു പലകയും പ്രതീക്ഷയുമാണ് കര്‍ണ്ണാടക തെരഞ്ഞെപ്പ് ഫലം. പ്രസിഡന്റ് പി.പി. സുബൈര്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കൊടുവള്ളി , ട്രഷറര്‍ മജീദ് ചിത്താരി എന്നിവരാണ് പ്രസ്താവപുറപ്പെടുവിച്ചത്.