Uncategorized

നിലമ്പൂര്‍ കൂട്ടം ഇന്റര്‍ നിലമ്പൂരിയന്‍സ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് : കാപാ കരുളായി ജേതാക്കള്‍

ദോഹ. ഖത്തര്‍ നിലമ്പൂര്‍ കൂട്ടം സംഘടിപ്പിച്ച ഇന്റര്‍ നിലമ്പൂരിയന്‍സ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ എയിസ് ചുങ്കത്തറയെ പരാജപ്പെടുത്തി കാപാ കരുളായി ജേതാക്കളായി .
നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ഖത്തര്‍ പ്രവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ നിലമ്പൂര്‍ കൂട്ടമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത് . വിവിധ പഞ്ചായത്തുകളില്‍ നിന്നായി പത്തു ടീമുകള്‍ ആണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത് . ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മനീഷ് (എയിസ് ചുങ്കത്തറ) യും മികച്ച ഗോള്‍ കീപ്പറായി ജോയല്‍ (കാപ കരുളായി ) എന്നിവരെയും തിരഞ്ഞെടുത്തു .

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്‌മാന്‍ മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. ഖത്തര്‍ നിലമ്പൂര്‍ കൂട്ടം ജനറല്‍ സെക്രട്ടറി മുഹമ്മദ് അബി ചടങ്ങിന് സ്വാഗതം പറഞ്ഞു . ഖത്തര്‍ നിലമ്പൂര്‍ കൂട്ടം ചീഫ് അഡൈ്വസര്‍ ഹൈദര്‍ ചുങ്കത്തറ , രക്ഷാധികാരി രാജേഷ് നിലമ്പൂര്‍ , വൈസ് പ്രസിഡന്റുമാരായ മുജിമോന്‍ , പ്രശാന്ത് നിലമ്പൂര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു .

ഖത്തര്‍ നിലമ്പൂര്‍ കൂട്ടം ട്രഷറര്‍ സൈമണ്‍ സാമുവല്‍, സ്‌പോര്‍ട്‌സ് വിംഗ് ് സെക്രട്ടറി ജാഫര്‍ കരുളായി , എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.ടി വാഹിദ് , സല്‍മാന്‍ , ശിഹാബ് എടക്കര , നസ്രുദീന്‍ ,റിഥേഷ് ബാബു , വനിതാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശീതള്‍ പ്രശാന്ത് , ഫിദ സയ്ദ് , ശാലീന രാജേഷ് , ഷാന അഫ്‌സല്‍ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി .

Related Articles

Back to top button
error: Content is protected !!