റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തിയ ‘ഷോപ്പ് & വിന്‍’ കോണ്ടസ്റ്റിന്റെ വിജയിയേയും തുടര്‍ന്ന് വരാനിരിക്കുന്ന പ്രൊമോഷനുകളും പ്രഖ്യാപിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തിയ ‘ഷോപ്പ് & വിന്‍’ കോണ്ടസ്റ്റിന്റെ വിജയിയേയും തുടര്‍ന്ന് വരാനിരിക്കുന്ന പ്രൊമോഷനുകളും പ്രഖ്യാപിച്ചു . അല്‍ വക്രയിലെ റവാബി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നടത്തിയ ‘ഷോപ്പ് & വിന്‍’ കോണ്ടസ്റ്റിന്റെ രണ്ടാം തവണ നറുക്കെടുപ്പില്‍ നസ്മുല്‍ ഹഖിനെ (കൂപ്പണ്‍ നമ്പര്‍: 2018248) വിജയിയായി തിരഞ്ഞെടുത്തു. ഏറ്റവും പുതിയ നിസ്സാന്‍ പട്രോള്‍ കാറാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുക.
ഫെബ്രുവരി ഒന്നിന് തുടങ്ങി ജനശ്രദ്ധ നേടിയ ഈ കോണ്ടസ്റ്റ് ഈ സെപ്റ്റംബര്‍ 30 വരെയുണ്ടായിരിക്കും.
50 റിയാലിന് റവാബിയില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന ആര്‍ക്കും ‘ഷോപ്പ് & വിന്‍’ കോണ്ടസ്റ്റിന്റെ ഭാഗമാവാം. ഓരോ നറുക്കെടുപ്പിലും ഒരാള്‍ക്ക് നിസ്സാന്‍ പട്രോള്‍ കാറാണ് ഒന്നാം സമ്മാനം.
ബ്രാഞ്ച് മാനേജര്‍ ടി.പി മുഹമ്മദ് , ഓപ്പറേഷന്‍ മാനേജര്‍ ജോ റോബര്‍ട്ട്, ബിസിനസ് ഡെവലപ്മന്റ് മാനേജര്‍ ഷിജു കൃഷ്ണന്‍ , പര്‍ച്ചേസ് മാനേജര്‍ ഇസ്മായില്‍ വി.പി, മിനിസ്ട്രി ഓഫ് കോമേഴ്സ് ഒഫിഷ്യല്‍ അബ്ദുല്‍ മാലിക്, എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ കൂടുതല്‍ മനോഹരമാക്കി.
ഈ വരുന്ന ജൂലൈ1 ന് നടക്കുന്ന അടുത്ത നറുക്കെടുപ്പിന് മുമ്പായി റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗാവ, റവാബി ഫൂഡ് സെന്റര്‍ അല്‍ റയ്യാന്‍, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ മുര്‍റാഹ്, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ വക്ര, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ന്യൂ റയ്യാന്‍, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഉമ്മു സലാല്‍ മുഹമ്മദ് എന്നിവിടങ്ങളില്‍ ഏതെങ്കിലും സ്റ്റോറില്‍ നിന്നും പര്‍ച്ചേസ് ചെയ്താല്‍ നിങ്ങള്‍ക്കും ഈ കോണ്ടസ്റ്റിന്റെ ഭാഗമാവാം.
ഇന്നലെ മുതല്‍ റവാബിയില്‍ ബയ് ടു 2 ഗെറ്റ് 1 ഓഫര്‍ നടക്കുന്നതാണ്. ഏറ്റവും മികച്ച ഗാര്‍മെന്റ്‌സ്, ലേഡീസ് ബാഗ്സ്, ഫൂട് വെയര്‍ എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒരെണ്ണം നിങ്ങള്‍ക്ക് ഈ ഓഫറിലൂടെ സൗജന്യമായി നേടാനാവും. കൂടുതല്‍ മനോഹരമായ ഷോപ്പിംഗ് അനുഭവം നിങ്ങള്‍ക്ക് സമ്മാനിക്കുക എന്നതാണ് ഈ ഓഫറിലൂടെ റവാബി ലക്ഷ്യമിടുന്നത്.
വലിയൊരു ഷോപ്പിംഗ് നടത്താനായി നിങ്ങള്‍ക്കേറ്റവും നല്ല ഓഫര്‍ റവാബി നല്‍കുന്നുണ്ട്. ഞങ്ങളുടെ 10,20,30 പ്രൊമോഷനിലൂടെ ആയിരത്തിലധികം പ്രോഡക്ട്‌സില്‍ നിന്നും നിങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം വെറും 10,20,30 റിയാലിന് സ്വന്തമാക്കാം.
നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഏറ്റവും മികച്ച ഗുണമേന്മയില്‍ അതിശയിപ്പിക്കുന്ന ഓഫറുകള്‍ക്കൊപ്പം നല്‍കുക എന്ന കാഴ്ചപ്പാടോടെയാണ് റവാബി പ്രവര്‍ത്തിക്കുന്നത്.