Breaking NewsUncategorized
2030 ഓടെ രാജ്യത്തെ പാസഞ്ചര്‍ ഇലക്ട്രിക് വാഹനങ്ങള്‍ പത്ത് ശതമാനമാകും
ദോഹ: പാരിസ്ഥിക കാരണങ്ങളാല്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികളിലൂടെ 2030 ഓടെ രാജ്യത്തെ പാസഞ്ചര്‍ ഇലക്ട്രിക് വാഹനങ്ങള്‍ പത്ത് ശതമാനമാകുമെന്ന് റിപ്പോര്‍ട്ട്.
ഈ നേട്ടം കൈവരിക്കുന്നതിന് ഇ-വെഹിക്കിള്‍ ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്.
ദേശീയ വീക്ഷണം 2030 ന് അനുസൃതമായി, അടുത്ത 7 വര്‍ഷത്തിനുള്ളില്‍, അതിന്റെ ഫ്‌ളീറ്റിലെ മൊത്തം വാഹനങ്ങളുടെ 35 ശതമാനവും എല്ലാ പൊതുഗതാഗതവും ഇവി മോഡിലേക്ക് മാറ്റുമെന്ന് അടുത്തിടെ ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു. ഈ സംരംഭം നടപ്പിലാക്കുന്നതോടെ, പ്രവചന കാലയളവില്‍ ഇ-വാഹന വിപണി അതിവേഗം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.